KeralaLatestMalappuram

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 211 പെൺകുട്ടികൾക്ക് സൗജന്യമായി കിട്ടിയത് സൈക്കിളുകൾ

“Manju”

മലപ്പുറം: കടലുണ്ടി മുതൽ പൊന്നാനി പാലപ്പെട്ടി മത്സ്യ ഗ്രാമം വരെയുള്ള മത്യത്തൊഴിലാളി കുടുംബങ്ങളിലെ 2 11 പെൺകുട്ടികൾക്കുള്ള സൗജന്യ സൈക്കിൾ വിതരണം ചെയ്തു .പൊതുമേഖലയിലെ പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷൻ സിഎസ് ആർ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സൈക്കിളുകൾ നൽകുന്നത് . ഉണ്യാൽ റീഹാബിലിറ്റേഷൻ സെന്ററിൽ വി.അബ്ദുറഹിമാൻ എംഎൽ എ ഉദ്ഘാടനം ചെയ്തു .നിറമരുതൂർ പഞ്ചായത്ത് പ്രസിഡന്റ് സുഹറ റസാഖ് അധ്യക്ഷത വഹിച്ചു .സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ റീജനൽ മാനേജർ അബ്ദുൽ മജീദ് പോത്തന്നൂരാൻ ,പി പി സെയ്തലവി ,സുബൈദ ഷാലിമാർ ,എന്നിവർ പ്രസംഗിച്ചു .
പി.വി.എസ്

Related Articles

Back to top button