KeralaLatestThiruvananthapuram

അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു

“Manju”

സിന്ധുമോള്‍ ആര്‍

 

കാട്ടാക്കട: കാട്ടാക്കടയില്‍ അജ്ഞാത ജീവി ആടുകളെ കടിച്ചു കൊന്നു. കാട്ടാക്കട പനയംകോട് പ്ലാമൂട്ട് വിളാകം സുനിലിന്റെ വീട്ടിലെ ആടുകളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഒരു തള്ള ആടിനെയും 3 മാസം പ്രായമായ കുഞ്ഞാടിനെയുമാണ് സുനിലിന്റെ വീട്ടിലും സമീപ വീട്ടിലുമായി ചത്ത നിലയില്‍ കണ്ടെത്തിയത്. ആടുകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലും സമീപത്തെ ചില വീടുകളില്‍ വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊന്ന നിലയില്‍ കണ്ടിരുന്നു. കാട്ടാക്കട മൃഗാശുപത്രി വെറ്ററിനറി ഡോക്ടര്‍ ഡോ. കെ.സി. പ്രസാദ് പരിശോധന നടത്തി ആടുകളെ മറവു ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. പുലി ഇറങ്ങിയതായി അഭ്യൂഹം പരന്നുവെങ്കിലും പുലിയുടെ ആക്രമണമല്ലന്ന് ഡോക്ടര്‍ അറിയിച്ചു. പട്ടിയുടെ കാല്‍പ്പാടുപോലെയുള്ള അടയാളങ്ങളാണ് തൊഴുത്തിന് സമീപത്തുള്ളത്. സമാനമായ ഏതെങ്കിലും അജ്ഞാത ജീവിയാകാം അക്രമിച്ചിട്ടുള്ളതെന്നാണ് നിഗമനം. ദിസങ്ങളായി കന്നുകാലികളെ ആക്രമണം നടക്കുന്നതിനാല്‍ പ്രദേശവാസികളും ഭീതിയിലാണ്.

Related Articles

Back to top button