IndiaLatest

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് സെഞ്ച്വറി

“Manju”

ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് സെഞ്ച്വറി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ കബഡി മത്സരത്തിലെ സ്വര്‍ണത്തിളക്കത്തോടെയാണ് ഇന്ത്യ ഗെയിംസ് ചരിത്രത്തിലെ 100 മെഡലുകളെന്ന നേട്ടം സ്വന്തമാക്കിയത്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ വനിതകള്‍ ചൈനീസ് തായ്‌പേയെ കീഴടക്കിയത്. 2625 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ സംഘത്തിന്റെ ജയം.

25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്. ഗുസ്തി, വനിതാ ഹോക്കി, ചെസ്, സോഫ്റ്റ് ടെന്നീസ്, തുഴച്ചില്‍, റോളര്‍ സ്‌കേറ്റിംഗ്, ക്രിക്കറ്റ്, പുരുഷ കബഡി തുടങ്ങിയ ഇനങ്ങളിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button