KeralaLatestMalappuramThiruvananthapuram

സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ഒരു മരണം കൂടി; മരിച്ചത്​ ഇടുക്കി സ്വദേശി

“Manju”

സിന്ധുമോള്‍ ആര്‍

കൊച്ചി: സംസ്​ഥാനത്ത്​ കോവിഡ്​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി.വി. വിജയന്‍ ആണ്​ മരിച്ചത്​. 61 വയസായിരുന്നു. കളമശേരി ​മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം അര്‍ബുദ രോഗിയായിരുന്നു. ഞായറാഴ്​ച രാത്രി 11 മണിയോടെയായിരുന്നു മരണം. അര്‍ബുദ ചികിത്സക്കിടെ കോവിഡ്​ ബാധിച്ച ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഞായറാഴ്​ച ഒമ്പതുമരണം റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. കുറച്ചുദിവസങ്ങളായി മരണ സംഖ്യ ഉയരുന്നത്​ സംസ്​ഥാനത്ത്​ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്​. മരിച്ചവരില്‍ ഭൂരിഭാഗവും മറ്റു രോഗങ്ങളുള്ളവരാണ്​.

Related Articles

Back to top button