KeralaLatestThiruvananthapuram

മടങ്ങിയെത്തുന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ സൗകര്യം: ബി.സത്യന്‍ എം.എല്‍.എ

“Manju”

സിന്ധുമോള്‍ ആര്‍

 

ആറ്റിങ്ങല്‍: വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മടങ്ങിയെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ക്രമീകരണം ഉറപ്പാക്കിയെന്ന് അഡ്വ. ബി.സത്യന്‍ എം.എല്‍.എ അറിയിച്ചു. ഹോം ക്വാറന്റൈനില്‍ കഴിയാനുള്ള സൗകര്യമില്ലാത്തവര്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ക്രമീകരണം ഏര്‍പ്പെടുത്തും. ആരോഗ്യം, റവന്യൂ, തദ്ദേശം, പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് ഇതിനുള്ള സൗകര്യമൊരുക്കുക. നിലവിലുള്ള ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നിറയുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ സൗകര്യം ഒരുക്കി നല്‍കും.

ആറ്റിങ്ങല്‍ താലൂക്ക് ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വേണുജി, തഹസില്‍ദാര്‍ മനോജ്, റവന്യൂ,​ പൊലീസ്,​ ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു. കിളിമാനൂര്‍ ബ്ലോക്ക് ഓഫീസില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.വിഷ്ണു, എസ്.രാജലക്ഷ്മി അമ്മാള്‍, ഐ.എസ്. ദീപ, തഹസില്‍ദാര്‍ മനോജ് മെഡിക്കല്‍ ഓഫീസര്‍മാര്‍,​ മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഒറ്റൂര്‍, മണമ്പൂര്‍, ചെറുന്നിയൂര്‍ പഞ്ചായത്തുകളുടെ അവലോകന യോഗവും നടന്നു.

Related Articles

Back to top button