KeralaLatest

കേരളത്തിന് ഉടന്‍ തന്നെ 1.84 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിക്കും

“Manju”

ന്യൂഡല്‍ഹി: കേരളത്തിന് ഉടന്‍ തന്നെ 184070 ഡോസ് വാക്‌സിന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം 43,852 ഡോസ് വാക്‌സിന്‍ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇതുവരെ 17.49 കോടി ഡോസ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്. അടുത്ത മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൂടി കേന്ദ്രം നല്‍കും.

Related Articles

Back to top button