ബിന്ദുലാൽ തൃശൂർ
ഇന്ത്യന്‍ വ്യോമ സേന (IAF) ചീറ്റ ഹെലികോപ്റ്റർ ഇന്ന് ഹരിയാനയിലെ സോനെപത് ജില്ലയിൽ ഒരു ദേശീയപാതയിൽ അടിയന്തര ലാൻഡിംഗ് നടത്തി. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു എന്ന് വ്യോമസേന ഉദ്യോഗസ്ഥർ.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഇന്ത്യന്‍ വ്യോമ സേനയുടെ ചീറ്റ ഹെലികോപ്റ്റർ സാങ്കേതീക കാരണങ്ങളാല്‍ ഈസ്റ്റേണ്‍ പെരിഫറല്‍ ഹൈവേയില്‍ മുന്‍കരുതല്‍ ലന്ഡിംഗ് നടത്തിയിരുന്നു. ചീറ്റ ഹെലികോപ്റ്റര്‍ വൈവിധ്യമാര്‍ന്ന കാലാവസ്ഥകളില്‍ വളരെ ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ശ്രേണിയില്‍ പെട്ടവയാണ്.
ഈ വിവിധോദ്ദേശ്യ ഹെലികോപ്റ്റർ വൈവിധ്യമാർന്നതും സാങ്കേതീകതയില് വളരെയധികം ലളിതമായി കൈകാര്യം ചെയ്യാവുന്നതും പ്രവര്‍ത്തനത്തില്‍ പരുക്കനുമാണ്