IndiaLatest

74-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം., പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി,74-ാം സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് 7-ാം തവണയാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

എല്ലാ വര്‍ഷവും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. ഈ വര്‍ഷവും ഇത്തരത്തില്‍ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന, സ്വച്ഛ ഭാരത്, പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍, ആസൂത്രണ കമ്മീഷന്‍ റദ്ദാക്കല്‍, സംയുക്ത സൈനിക മേധാവിയുടെ നിയമനം എന്നീ പ്രഖ്യാപനങ്ങളെല്ലാം ഉണ്ടായിരിക്കുന്നത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള സ്വാതന്ത്ര്യദിന പ്രസംഗങ്ങളിലാണ്.

Related Articles

Back to top button