InternationalLatest

ഇന്ത്യ ഞങ്ങളുടെ നല്ല അയല്‍ക്കാരനും ബിഗ് ബ്രദറും; ജയസൂര്യ

“Manju”

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന തന്റെ രാജ്യത്തെ സഹായിച്ച ഇന്ത്യയെ ബിഗ് ബ്രദര്‍ എന്ന് വിശേഷിപ്പിച്ച്‌ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ശ്രീലങ്ക ഇപ്പോള്‍ കടന്നു പോകുന്നത്. സഹായം നല്‍കിയ കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും അദ്ദേഹം പേരെടുത്ത് അഭിനന്ദിച്ചു.

“‘അയല്‍ക്കാരനും സഹോദരനും എന്ന നിലയില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്. നിലവിലെ സാഹചര്യത്തില്‍ അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. എങ്കിലും ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെയും സഹായത്തോടെ ഈ പ്രതിസന്ധിയില്‍ നിന്നും ഞങ്ങള്‍ പുറത്തു കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.

നിലവില്‍ രൂക്ഷമായ പവര്‍കട്ടിന് സാക്ഷ്യം വഹിക്കുന്ന രാജ്യമാണ് ശ്രീലങ്ക. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി 270000 മെട്രിക് ടണ്‍ ഇന്ധമനമാണ് ഇന്ത്യ പലതവണയായി ശ്രീലങ്കയ്‌ക്ക് നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36000 മെട്രിക് ടണ്‍ പെട്രോളും 40000 മെട്രിക് ടണ്‍ ഡീസലും ശ്രീലങ്കയില്‍ എത്തിച്ചതായി കൊളംബോയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

മാത്രവുമല്ല, ഇന്ത്യയുടെ സമയോചിതമായ സഹായം ശ്രീലങ്കയിലെ ആരോഗ്യമേഖലയുടെ സുരക്ഷയും സൗകര്യം വര്‍ദ്ധിപ്പിച്ചതായി കൊളംബോ നാഷണല്‍ ഐ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. ഡാമിക വ്യക്തമാക്കി.
‘ഞങ്ങളുടെ ഒട്ടുമിക്ക മരുന്നുകളും ഇന്ത്യന്‍ ക്രെഡിറ്റ് ലൈനിന് കീഴില്‍ ഇന്ത്യയില്‍ നിന്നാണ് വരുന്നത്, സമീപഭാവിയില്‍ കൂടുതല്‍ വിതരണം ഞങ്ങളിലേക്ക് വരും. ഇത് ഞങ്ങള്‍ക്ക് വലിയ സഹായമാണ്. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി.”

Related Articles

Back to top button