KeralaLatest

അശ്ലീല വിഡിയോകളും ഫോട്ടോകളും ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുന്നവരും, അഡൾട്ട് ഗ്രൂപ്പുകളിൽ അംഗങ്ങളായവരും സൂക്ഷിക്കുക…

“Manju”

 

അനധികൃതമായി അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുന്നവരും വിവിധ അഡൾട്ട് ഗ്രൂപ്പുകളിൽ അംഗങ്ങളായവരും സൂക്ഷിക്കുക… പൊലീസ് നിങ്ങളെ നിരീക്ഷിച്ച് വീട്ടിൽ വന്ന് പിടികൂടും. ഓപ്പറേഷന്‌ പി ഹണ്ടിൽ കൂടുതൽ പേർ വരുംദിവസങ്ങളിൽ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യൽമീഡിയകളിലൂടെ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തിൽ സംസ്ഥാനത്ത് 250 ഓളം പേർ നിരീക്ഷണത്തിലാണ്. സൈബർഡോമും ഇന്റർപോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരുടെ വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ടെലഗ്രാമിലെ ‘സ്വർഗത്തിലെ മാലാഖമാർ’ പോലുള്ള ഗ്രൂപ്പുകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തി. ഇവിടെ നിന്ന് വിഡിയോകൾ വൻ വിലയ്ക്കാണ് ആവശ്യക്കാർക്ക് വിൽക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

Related Articles

Back to top button