KeralaLatestThiruvananthapuram

കിടിലന്‍ മേക്കോവറില്‍ ലാലിന്റെ ചിത്രം, കമന്റുമായി ശോഭന

“Manju”

നടന്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകര്‍. കൂളായി ചിരിച്ചിരിക്കുന്ന ചിത്രമാണ് ലാല്‍ പങ്കുവെച്ചത്. പ്രിന്റഡ് ഷര്‍ട്ടണിഞ്ഞ് കഴുത്തിലും കൈയിലും ചരടുകളുമായി ചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ്ചെയ്തത്. താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഈ ചിത്രത്തെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ നടി ശോഭനയുമെത്തി കൂള്‍ ലാല്‍ സാര്‍ ‍” എന്നാണവര്‍ കുറിച്ചത്. ശോഭനയുടെ കമന്റുും ലാലിന്റെ ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

അനീഷ് ഉപാസനയുടെ കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിയ്ക്കാണ് മോഹന്‍ലാല്‍ പോസ് ചെയ്തിരിക്കുന്നത്. നേരത്തെ അനീഷ് പകര്‍ത്തിയ ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റൈലിഷ് ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. കോസ്റ്റ്യൂമര്‍ മുരളി വേണുവാണ്.

Related Articles

Back to top button