KeralaLatestThrissur

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ രണ്ട് കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

“Manju”

ബിന്ദുലാല്‍ റ്റി. ആര്‍.

ചാലക്കുടി നഗരസഭയുടെ 16, 19, 21, 30, 31, 35, 36 ഡിവിഷനുകൾ, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 7, 8 വാർഡുകൾ എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെന്‍റ് സോണുകൾ.

ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച 5 തദ്ദേശസ്ഥാപനപ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും. ജൂൺ 21, 24 തീയതികളിൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണിൽ തുടരുക.
തൃശൂർ കോർപ്പറേഷനിലെ 3, 32, 35, 36, 39, 48, 49 ഡിവിഷനുകൾ,
കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20 ഡിവിഷനുകൾ,
കാട്ടകാമ്പാൽ പഞ്ചായത്തിലെ 6, 7, 9 വാർഡുകൾ,
കടവല്ലൂർ പഞ്ചായത്തിലെ 14, 15, 16 വാർഡുകൾ,
വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14, 15 വാർഡുകൾ എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആയി തുടരും.

ഇവിടങ്ങളിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. കോടതി, ദുരന്തനിവാരണ ജോലിയിൽ ഏർപ്പെട്ടിട്ടുള്ള സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്. ബാങ്കിംഗ് സ്ഥാപനങ്ങൾ ഉച്ചക്ക് രണ്ടു മണി വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കണം.

Related Articles

Back to top button