InternationalLatest

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജൂലായ് അവസാനത്തോടെ 90 ശതമാനം സര്‍വീസ് പുനരാരംഭിക്കുന്നു

“Manju”

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ജൂലായ് അവസാനത്തോടെ 90 ശതമാനം സര്‍വീസ് പുനരാരംഭിക്കുന്നു.124 കേന്ദ്രങ്ങളിലേക്കായി ജൂലായ് അവസാനത്തോടെ എമിറേറ്റ്‌സ് 880 പ്രതിവാര സര്‍വീസുകള്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ 115 സര്‍വീസുകളാണ് നടത്തുന്നത്.വെനീസ്, ഫുക്കറ്റ്, ഒര്‍ലാന്‍ഡോ, മെക്‌സിക്കോ സിറ്റി, ലിയോണ്‍, മാള്‍ട്ട എന്നിവിടങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കും. കൂടാതെ മിയാമിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കോവിഡ് സാഹചര്യത്തില്‍ എയര്‍ലൈന്‍ വ്യോമയാന മേഖല നേരിട്ട തകര്‍ച്ചയില്‍നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ ശക്തമായി തിരിച്ചുവരുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button