KeralaLatest

കേട്ടത് സത്യമല്ല; എന്തിനാണ് ഇങ്ങനെ വളച്ചൊടിക്കുന്നത്’ അമൃത സുരേഷ്

“Manju”

വ്യാജവാർത്തകൾക്കെതിരെ പ്രതികരിച്ച് ഗായിക അമൃത സുരേഷ്. കഴിഞ്ഞ ദിവസം അമൃതയും ബാലയും വീണ്ടു ഒരുമിക്കുന്നു എന്ന തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ നൽകിയിരുന്നു. ഇതിനെതിരെയാണ് അമൃതയുടെ പ്രതികരണം. കേട്ടത് യാതൊന്നും സത്യമല്ലെന്നും വസ്തുതകൾ വളച്ചൊടിക്കരുതെന്നും അമൃത പറയുന്നു.

‘എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേര്‍ന്നതാണ്. ജീവിതത്തില്‍ ഞാന്‍ വരുത്തിയ മനോഹരമായ തെറ്റുകള്‍. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തില്‍ ഞാന്‍ എത്തിനില്‍ക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങള്‍ ഉടന്‍ തന്നെ തുറന്നുപറയുന്നതാണ്. എല്ലാവരോടും സ്നേഹം. ഒത്തിരി നന്ദി‌’. ഇതായിരുന്നു അമൃത സുരേഷ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ കുറിച്ചത്.

പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ചായിരുന്നു അമൃതയുടെ പോസ്റ്റ്. എന്നാൽ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് കുടുംബജീവിതവുമായി ബന്ധപ്പെടുത്തിയാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. പോസ്റ്റിൽ ബാലയുടെ പേര് പോലും സൂചിപ്പിച്ചിട്ടില്ല, പിന്നെ എന്തിനാണ് ഇത്തരം വ്യാജപ്രചരണമെന്ന് അമൃതചോദിക്കുന്നു.

Related Articles

Back to top button