KeralaLatest

തൂക്കവ്യത്യാസം: റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ സ്റ്റോക്കെടുക്കില്ല

“Manju”

സിന്ധുമോള്‍ ആര്‍

കൊയിലാണ്ടി: കരിവണ്ണൂര്‍ എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ നിന്നും വരുന്ന ഭക്ഷ്യ ധാന്യങ്ങളുടെ തൂക്കക്കുറവ് സംബദ്ധിച്ച്‌ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കൊയിലാണ്ടി താലുക്കിലെ റേഷന്‍ കടകളിലേക്ക് നാളെ മുതല്‍ സ്റ്റോക്കെടുക്കില്ലെന്ന് വ്യാപാരികള്‍ അറിയിച്ചു.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍മാരുമായി പല പ്രാവശ്യം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തതാണ്. എന്നാല്‍ ഒരു തീരുമാനം ഇതുവരെയും ഉദ്യോഗസ്ഥന്‍ നടപ്പിലാക്കിയിട്ടില്ല. റേഷന്‍ സാധനങ്ങള്‍ കടയില്‍ എത്തിച്ച്‌ തൂക്കം റേഷന്‍ വ്യാപാരികളെ ബോധ്യപ്പെടുത്തണമെന്നാണ് ഉത്തരവ്. എന്നാല്‍ കൊയിലാണ്ടി താലൂക്കിലെ ഒരു വിഭാഗം തൊഴിലാളികള്‍ ഇതംഗീകരിക്കുന്നില്ല. കടയില്‍ തൂക്കി ഇറക്കിയ ഇനത്തില്‍ കുറവ് വന്ന സാധനങ്ങള്‍ രേഖാമൂലം അറിയിച്ചിട്ടും ഇതുവരെ അനുവദിച്ചു നല്‍കിയിട്ടില്ല. എന്‍എഫ്‌എസ്‌എയില്‍ നിന്നും തൂക്കി ഇറക്കിയാണ് റേഷന്‍ സാധനങ്ങള്‍ കടയിലേക്ക് അയക്കുന്നത് എന്നാല്‍ കടയില്‍ തൂക്കിയാല്‍ തൂക്കത്തില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുവെന്നും വ്യാപാരികള്‍ പറയുന്നു. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍, പുതുക്കോട് രവീന്ദ്രന്‍, ഇ.പി. ബാലകൃഷ്ണന്‍, കെ ജനാര്‍ദനന്‍, പി.വി. സുധന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button