IndiaLatest

യുപിയില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു

“Manju”

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം കണ്ടെത്തി. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. ലഖ്നൗവിലെ കെ.ജി.എം.യു ആശുപത്രിയില്‍ ഇത്തരത്തില്‍ 109 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. ഇതില്‍ 107 സാമ്പിളുകള്‍ ഡെല്‍റ്റ വകഭേദമാണെന്ന് സ്ഥിരീകരിച്ചു.

ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവരങ്ങള്‍ തേടി. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ലഖ്നൗവിലടക്കം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. വകഭേദങ്ങള്‍ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും സഹായിക്കുന്ന ഒരു പരിശോധനയാണ് ജീനോം സീക്വന്‍സിംഗ്.

Related Articles

Back to top button