KeralaLatestThrissur

കോവിഡ് കാലത്ത് ആനകൾക്കുള്ള ഖരാഹാര വിതരണോദ്ഘാടനം നിർവഹിച്ചു

“Manju”

ബിന്ദുലാൽ തൃശൂർ

 

കോവിഡ് കാലത്ത് ആനകൾക്കുള്ള ഖരാഹാര വിതരണോദ്ഘാടനം
പാടൂക്കാട് പാറമേക്കാവ് ആനപന്തിയിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഖരാഹാരവിതരണം നടക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിന്റെ ആന കാശിനാഥന് പഴവും ശർക്കരയും നൽകിയാണ് ഗവ. ചീഫ് വിപ്പ് ഉദ്ഘാടനം നിർവഹിച്ചത്. കോർപ്പറേഷൻ കൗൺസിലർ അഡ്വ. സുരേഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗാസംരക്ഷണ ഓഫീസർ റാണി കെ ഉമ്മൻ പദ്ധതി വിശദീകരിച്ചു.

Related Articles

Back to top button