EntertainmentLatest

‘ഡിന്നര്‍ മാത്രം മതിയോ? ബ്രേക്ക് ഫാസ്റ്റിനും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ?’ഷാരൂഖ് ഖാനോട് മോഹന്‍ലാല്‍

“Manju”

ജവാന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍ ആടിത്തകര്‍ത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിന് നടന്‍ മോഹന്‍ലാല്‍ ചുവടുകള്‍ തീര്‍ത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി എന്നായിരുന്നു താരം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞിരുന്നത്. മോഹന്‍ലാലിനൊപ്പമുള്ള അത്താഴത്തിനായി കാത്തിരിക്കുന്നു എന്നും താരം പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇതിന് മറുപടി എന്നരീതിയില്‍ മോഹന്‍ലാലും എക്‌സില്‍ പോസ്റ്റുമായെത്തി. നിങ്ങളെ പോലെ അത് ആര്‍ക്കും ചെയ്യാന്‍ ആകില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കൂടാതെ അത്താഴം മാത്രമതിയോ പ്രഭാത ഭക്ഷണം കൂടിയായലോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഡിന്നര്‍ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ?” എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ എക്സില്‍ കുറിച്ചത്.

ഉടന്‍ തന്നെ എസ്ആര്‍കെ മറുപടിയും നല്‍കി എവിടെ വെച്ച് വേണം എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി. മോഹന്‍ലാലിന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താമെന്നായിരുന്നു താരത്തിന്റെ എക്‌സ് പോസ്റ്റ്. എന്റെ വസതി ആതിഥ്യം വഹിക്കാന്‍ ആ?ഗ്രഹിക്കുന്നു എന്നായിരുന്നു മോ?ഹന്‍ലാലിന്റെ എക്‌സ് പോസ്റ്റ്. താരങ്ങളുടെ എക്‌സിലെ ചാറ്റ് ആരാധകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വനിത ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മോഹന്‍ലാലിന്റെ അത്യുഗ്രന്‍ പ്രകടനം. ജയിലര്‍ സിനിമയിലെ ‘ഹുകും’, പഠാന്‍ സിനിമയിലെ ‘സിന്ദാ ബന്ദാ’ പാട്ടിനുമാണ് മോഹന്‍ലാല്‍ ചുവടുവച്ചത്. ഇതിന്റെ വീഡിയോ ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുള്‍പ്പെടെ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

 

Related Articles

Back to top button