KeralaLatestThiruvananthapuram

വോട്ടർപട്ടികയിലെ പരേതർ: കള്ളവോട്ട് ചെയ്യാനുള്ള ഗൂഢാലോചന: ജോർജ് കുര്യൻ

“Manju”

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണകക്ഷിക്ക് കള്ള വോട്ട് ചെയ്യാനുള്ള ഗൂഢാലോചനയുടെ ഫലമായാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയിൽ പരേതതർ കടന്നു കൂടിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. മരിച്ചവരും സ്ഥലം മാറിയവരും പട്ടികയിലെത്തിയത് എങ്ങനെയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിൽ സി.പി.എം സ്ഥിരമായി പരീക്ഷിക്കുന്ന കള്ളവോട്ട് തന്ത്രം കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള നീക്കമാണിത്. ലോക്ക് ഡൗൺ കാലത്ത് കരട് പട്ടികയിൽ അട്ടിമറിയുണ്ടായിട്ടുണ്ട്. ഒരു വീട്ടിലെ വോട്ടർമാർ പട്ടികയിൽ വിവിധ ഭാഗങ്ങളിൽ ചിതറികിടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിന് ബി.ജെ.പി തയ്യാറാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.

Related Articles

Back to top button