KeralaLatestPalakkad

ഗർഭിണികൾക്ക് കോവിഡ് പരിശോധന നിർബന്ധം

“Manju”

പാലക്കാട് • സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പ്രസവ വാർഡുകൾ അടച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഗർഭിണികൾക്കു കോവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യവകുപ്പ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സാ കേന്ദ്രം അടയ്ക്കേണ്ടി വരുന്നതു പ്രസവ ചികിത്സയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്കു വഴിയൊരുക്കുന്ന സാഹചര്യത്തിലാണു നടപടി.

ആർടിപിസിആർ, ട്രൂനാറ്റ്, ആന്റിജൻ തുടങ്ങി ഏതെങ്കിലും പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കണം. അഥവാ രോഗം കണ്ടെത്തിയാൽ കോവിഡ് ആശുപത്രിയിലേക്കു മാറ്റും. അടിയന്തര ഘട്ടത്തിൽ ആശുപത്രിയിൽതന്നെ രോഗിക്ക് ആന്റിജൻ പരിശോധന നടത്തണം. കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രസവ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ആരോഗ്യവകുപ്പിന്റെ കരുതൽ.

കണ്ടെയ്ൻമെന്റ് സോണി‍ൽ നിന്നുള്ളവരെയും പനി തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും ഇതര ആശുപത്രികൾ കയ്യൊഴിയുന്നതിനാൽ സർക്കാർ ആശുപത്രികളാണ് ആശ്രയം.

Related Articles

Back to top button