IndiaKeralaLatest

ഓഹരി വിപണിയില്‍ കുതിപ്പ്: സെന്‍സെക്‌സ് ചരിത്രനേട്ടത്തില്‍

“Manju”

സിന്ധുമോൾ. ആർ

ന്യുഡല്‍ഹി: ഓഹരി വിപണിയില്‍ ചൊവ്വാഴ്ച ചരിത്ര നേട്ടം. കൊവിഡ് പരത്തിയ ആശങ്കകള്‍ക്ക് വിരാമമിട്ട് സെന്‍സെക്‌സ് 600 പോയിന്റ് നേട്ടമുണ്ടാക്കി 43,248 എന്ന എക്കാലത്തെഗയും ഉയര്‍ത്തിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 12,600നു മുകളിലെത്തി.

കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലുണ്ടായ മുന്നേറ്റം ആഗോള വിപണിക്ക് പ്രതീക്ഷ നല്‍കിയിരുന്നു. അമേരിക്കയില്‍ ജോ ബൈഡന്റെ ഭരണത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര ബന്ധം മെച്ചപ്പെടുമെന്നും സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിക്ക് കരുത്തായത്.

ബി.എസ്.ഇയില്‍ പ്രമുഖ ഓഹരികളായ ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ലാന്‍ഡ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, എസ്.ബി.ഐ, എല്‍ആന്റ്ടി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ 6.40% ഉണര്‍വുണ്ടാക്കി. എന്‍.എസ്.ഇയില്‍ നിഫ്റ്റി പിഎസ.യു ബാങ്ക് കൂടുതല്‍ നേട്ടമുണ്ടാക്കി. 3.08% വരെയാണ് വളര്‍ച്ച. തിങ്കളാഴ്ച സെന്‍സെക്‌സ് 704 പോയിന്റ് (1.68%) നേട്ടത്തില്‍ 42,597ല്‍ എത്തിയിരുന്നു. നിഫ്റ്റി 198 പോയിന്റ് നേടി 12,461ലാണ് ക്ലോസ് ചെയ്തത്.

Related Articles

Back to top button