KeralaLatest

മകള്‍ക്ക് ഫുള്‍ എ പ്ലസ് കിട്ടിയിട്ടും സന്തോഷത്തിന് പകരം നോവനുഭവിക്കുന്ന ഒരമ്മയുണ്ട്, തീരാനൊമ്പരമായി കൃതിക

“Manju”

സിന്ധുമോള്‍ ആര്‍

ചവറ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നലെയാണ് എസ്.എസ്.എല്‍.സി റിസള്‍ട്ട് വന്നത്. മകള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചിട്ടും കരയാന്‍ വിധിക്കപ്പെട്ട ഒരമ്മയുണ്ട്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത്‌ സീനിയര്‍ ക്ലാര്‍ക്ക് ബിന്ദുവാണ് ആ അമ്മ. വിജയമധുരം നുണയാന്‍ കാക്കാതെ പത്ത് ദിവസം മുമ്പ് തന്റെ പ്രതീക്ഷയായ പൊന്നുമോള്‍ എന്നന്നേക്കുമായി യാത്രയായിരുന്നു.

ഇന്നലെ റിസള്‍ട്ട് വന്നപ്പോള്‍ പൊന്നുമോള്‍ ഇല്ലെന്ന സങ്കടം അമ്മയ്ക്കും അനുജത്തിമാര്‍ക്കും തീരാദുഃഖമായി. ചവറ കുളങ്ങരഭാഗം ‘ദേവികൃപ’യില്‍ പരേതനായ വേലായുധന്‍ പിള്ളയുടെയും കൊടുമണ്‍ ഗ്രാമപഞ്ചായത്ത്‌ സീനിയര്‍ ക്ലാര്‍ക്ക് ബിന്ദുവിന്റെയും മൂത്ത മകള്‍ കൃതിക.വി. പിള്ളയാണ് പത്തുദിവസം മുമ്പ് കരള്‍ രോഗം മൂര്‍ച്ഛിച്ച്‌ നിര്യാതയായത്.

കൊറ്റന്‍ കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴേ അതു നല്‍കാന്‍ അമ്മ ബിന്ദു സന്നദ്ധയായി. ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ച ദിവസമാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി കൃതിക യാത്രയായത്. നൃത്തം, ചിത്രകല എന്നിവയിലും മിടുക്കിയായിരുന്നു. 8 -ാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി കീര്‍ത്തന.വി. പിള്ള, രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി കൃപ.വി. പിള്ള എന്നിവരാണ് സഹോദരിമാര്‍.

Related Articles

Back to top button