IndiaInternationalLatest

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീട്ടി കാനഡ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ 22 നാണ് കാനഡ ആദ്യമായി ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ഏപ്രില്‍ 22 ന് 30 ദിവസത്തേക്കായിരുന്നു വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മേയ്, ജൂണ്‍ മാസങ്ങളില്‍ ഇത് വീണ്ടും നീട്ടുകയായിരുന്നു.ഇത് നാലാം തവണയാണ് കാനഡ വിലക്ക് നീട്ടുന്നത്. നാളെ വിലക്ക് അവസാനിക്കാനിരിക്കെയാണ് ഓഗസ്റ്റ് 21 വരെ വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്. ഡെല്‍റ്റ വകഭേദം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കാനഡയുടെ നടപടിയെന്ന് ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.കാനഡയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button