KeralaLatest

സേ പരീക്ഷ പിന്നീട്: പരീക്ഷ എഴുതാത്തവര്‍ക്കും അവസരം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് സേ പരീക്ഷയെഴുതാം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ എഴുതാന്‍ കഴിയാതിരുന്നവര്‍ക്ക് സേ പരീക്ഷയ്ക്കൊപ്പം ഈ വിഷയങ്ങള്‍ റഗുലറായി എഴുതാം. പരീക്ഷാ തീയതി പിന്നീടറിയിക്കും. എസ്.എസ്.എല്‍.സി,(എച്ച്‌.ഐ.), ടി.എച്ച്‌.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി(എച്ച്‌.ഐ.), എ.എച്ച്‌.എസ്.എല്‍.സി റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സേ പരീക്ഷയെഴുതാനാവുക.

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂലായ് രണ്ടു മുതല്‍ ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും ഏഴിന് വൈകിട്ട് അഞ്ചിനകം സ്കൂള്‍ പ്രഥമാദ്ധ്യാപകന് സമര്‍പ്പിക്കണം. പ്രഥമാദ്ധ്യാപകന്‍ എട്ടിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. പുനര്‍മൂല്യനിര്‍ണയത്തിന് 400, സൂക്ഷ്‌മപരിശോധനയ്ക്ക് 50, ഫോട്ടോകോപ്പിക്ക് 200 എന്നിങ്ങനെയാണ് പേപ്പറൊന്നിന് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്‌മപരിശോധന ഫലം ജൂലായ് 22നകം പരീക്ഷാഭവന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി 30നകം.

Related Articles

Check Also
Close
Back to top button