IndiaLatest

കര്‍ഷകന് സഹായവുമായി മന്ത്രി

“Manju”

ഹൈദരാബാദ്: ശസ്ത്രക്രിയക്കായി കര്‍ഷകന്‍ സ്വരുക്കൂട്ടി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു. രണ്ടു ലക്ഷം രൂപയാണ് എലി കരണ്ടത്. കര്‍ണാടകയിലാണ് സംഭവം. മഹബൂബാബാദ് ജില്ലയിലെ വെമുനുര്‍ ഗ്രാമത്തിലെ പച്ചക്കറി കര്‍ഷകനായ റെഡ്യ നായിക്കിന്റെ പണമാണ് എലി കരണ്ടത്. കര്‍ഷകന്റെ നിസഹായാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡ് കര്‍ഷകനെ സഹായിക്കാമെന്ന് ഉറപ്പു നല്‍കി. പണം നഷ്ടമായതിനെ കുറിച്ചോ രോഗത്തെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. റെഡ്യ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ അദ്ദേഹത്തിന് ചികിത്സ നടത്താമെന്നും മന്ത്രി പറഞ്ഞു. ഉദരസംബന്ധിയായ ശസ്ത്രക്രിയക്കായാണ് റെഡ്യ പണം സ്വരുക്കൂട്ടി വെച്ചിരുന്നത്. നാലുലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയയ്ക്കായി വേണ്ടിയിരുന്നത്. സ്വന്തം സമ്ബാദ്യവും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കടംവാങ്ങിയും രണ്ടു ലക്ഷം രൂപ വരെ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. പണം ബാഗിലാക്കി വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പണം എലി കരണ്ടത്. പണം മാറ്റി നല്‍കുമോ എന്നറിയുന്നതിനായി റെഡ്യ പിന്നീട് പല ബാങ്കുകളിലും കയറിയിറങ്ങി. എന്നാല്‍ ബാങ്കുകള്‍ അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. പിന്നീടാണ് കര്‍ഷകന്റെ പ്രശ്‌നത്തില്‍ മന്ത്രിയുടെ ഇടപെടല്‍.

Related Articles

Back to top button