LatestThiruvananthapuram

ഗഗന്‍യാന്‍ : ജി.എസ്.എല്‍.വിയുടെ ആദ്യ മനുഷ്യ വാഹക പരീക്ഷണം വിജയം

“Manju”

തിരുവനന്തപുരം:ഗഗന്‍യാന്‍ പേടകം വിക്ഷേപിക്കുന്ന ജി.എസ്.എല്‍.വി.മാര്‍ക്ക് ത്രീ റോക്കറ്റിന്റെ ആദ്യ മനുഷ്യവാഹക ശേഷി പരീക്ഷണം വിജയം. ഇതോടെ ഗഗന്‍യാന്‍ മുന്നൊരുക്കത്തിന്റെ നിര്‍ണായകഘട്ടം ഐ.എസ്.ആര്‍.ഒ. പിന്നിട്ടു.

മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ആദ്യഘട്ടമായ ഖരഇന്ധനമുള്ള ബൂസ്റ്ററിന്റെ മനുഷ്യവാഹകശേഷി പരീക്ഷണമാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ നടത്തിയത്. രാവിലെ 7.20ന് തുടങ്ങിയ പരീക്ഷണത്തില്‍ സോളിഡ് ബൂസ്റ്റര്‍ 135സെക്കന്‍ഡ് ജ്വലിപ്പിച്ചു. 700 ഓളം വിവരങ്ങള്‍ ( മാന്‍ റേറ്റിംഗ് പോയിന്റുകള്‍ )​ നിരീക്ഷിച്ചതില്‍ എല്ലാം പൂര്‍ണ്ണവിജയമായി. ഇതോടെ സോളിഡ് ബൂസ്റ്റര്‍ ഘട്ടം ഉപയോഗിക്കാന്‍ തയ്യാറായി.

Related Articles

Back to top button