AlappuzhaKeralaLatest

ആലപ്പുഴയില്‍ ഉറവിടമറിയാതെ രണ്ടു പേര്‍ക്ക് കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ പത്തു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൂടാതെ ജില്ലയില്‍ രണ്ടു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം കായംകുളം മാര്‍ക്കറ്റില്‍ നിന്നും മത്സ്യം ശേഖരിച്ച്‌ കെഎല്‍ 31-7132 എന്ന ആപ്പേ മിനി ഗുഡ്‌സ് കാരിയറില്‍ കുറത്തികാട് ജംങ്ഷനു സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന ആളാണ്. കൂടാതെ തിങ്കളാഴ്ച കൊല്ലത്തെ ആശുപത്രിയില്‍ മറ്റു രോഗങ്ങള്‍ക്ക് ചികിത്സയിലിരിക്കേ കോവിഡ് സ്ഥിരീകരിച്ച 65 വയസ്സുള്ള വ്യാപാരി കായംകുളം സ്വദേശിയാണ്. ഇരുവരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

അബുദാബിയില്‍നിന്ന് 27ന് കൊച്ചിയിലെത്തി അങ്കമാലി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് എറണാകുളത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 58 വയസുള്ള ആലപ്പുഴ സ്വദേശി, മുംബൈയില്‍ നിന്നും വിമാന മാര്‍ഗം 24ന് കൊച്ചിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മുഹമ്മ സ്വദേശിയായ യുവാവ്, ഗുവാഹട്ടിയില്‍ നിന്നും 14ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ്, ബഹറിനില്‍ നിന്നും 15ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന ബുധനൂര്‍ സ്വദേശിയായ യുവാവ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ദമാമില്‍ നിന്നും 15ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 50 വയസ്സുള്ള ചെറിയനാട് സ്വദേശി, കുവൈറ്റില്‍ നിന്നും 18ന് കൊച്ചിയിലെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കായംകുളം സ്വദേശിയായ യുവാവ്, ദമാമില്‍ നിന്നും 15ന് തിരുവനന്തപുരത്തെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന 56 വയസ്സുള്ള മാവേലിക്കര സ്വദേശി, മുംബൈയില്‍നിന്നും ട്രെയിന്‍ മാര്‍ഗം 26 ന് തിരുവനന്തപുരത്തെത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന എടത്വാ സ്വദേശിയായ യുവാവ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഏഴുപേരെയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആകെ 176 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇന്നലെ ആര്‍ക്കും രോഗമുക്തിയില്ല.

Related Articles

Back to top button