KeralaLatest

എംഎച്ച്‌ 60 റോമിയോ ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രൻ കൊച്ചിയില്‍

“Manju”

കൊച്ചി: എംഎച്ച്‌ 60 റോമിയോ ഹെലികോപ്റ്ററുകളുടെ ആദ്യ സ്ക്വാഡ്രൻ മാർച്ച്‌ ആറിന് കൊച്ചി നാവികസേന ആസ്ഥാനത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മീഷൻ ചെയ്യും. ആറ് ഹെലികോപ്റ്ററുകളാണ് ഒരു സ്ക്വാഡ്രനില്‍ ഉള്‍പ്പെടുത്തുന്നത്. ദക്ഷിണ നാവിക കമാൻഡിന് കീഴിലാണ് ഇവ വിന്യസിക്കുക. അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളില്‍ ഇതിനോടകം തന്നെ രാജ്യത്ത് എത്തിച്ച ആറെണ്ണമാണ് ആദ്യഘട്ടത്തില്‍ നാവികസേനയ്‌ക്ക് ലഭിച്ചത്. ഇന്ത്യൻ സമുദ്രമേഖലയില്‍ കടന്നുകയറി ചൈനീസ് അന്തർവാഹിനികള്‍ നടത്തുന്ന നിരീക്ഷണത്തിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് സ്ക്വാഡ്രൻ രൂപീകരിക്കുന്നത്.

ഏകദേശം 583 കോടി രൂപയാണ് എംഎച്ച്‌ 60 റോമിയോ ഹെലികോപ്റ്ററിന്റെ വില. മണിക്കൂറില്‍ 267 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കാൻ ഇവയ്‌ക്ക് സാധിക്കും. അത്യാധുനിക റഡാർ, സെൻസർ, സോണർ എന്നിവയുടെ സഹായത്തോടെ സമുദ്രത്തിനടിയിലുള്ള അന്തർവാഹിനികളുടെ സ്ഥാനം നിർണയിച്ച്‌ ആക്രമിക്കാൻ ഇവയ്‌ക്ക് സാധിക്കും.

Related Articles

Back to top button