KeralaLatest

കൊച്ചി ബ്ലാക്ക് മെയിൽ കേസ്; ഷംന കാസിം പ്രതിയുമായി നിരവധി തവണ ഫോണിൽ സംസാരിച്ചു

“Manju”

കൊച്ചി ബ്ലാക്ക് മെയിൽ കേസിലെ പ്രതി റഫീഖുമായി ഷംനാ കാസിം നിരവധി തവണ ഫോണിൽ സംസാരിച്ചിരുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ച രേഖകൾ ലഭിച്ചുവെന്നും വിജയ് സാഖറെ പറഞ്ഞു.ഷംനയിൽ നിന്ന് ഗൂഗിൾ പേ വഴി പണം തട്ടാനുള്ള ശ്രമം പ്രതികൾ നടത്തി. കേസിൽ കൂടുതൽ പ്രതികളുടെ മൊഴിയെടുക്കും. ടിനി ടോമിന് കേസിൽ ബന്ധമില്ലെന്നും വിജയ് സാഖറെ പറഞ്ഞു.

കൊച്ചി ബ്ലാക്ക് മെയിൽ കേസിലെ പ്രതികൾക്ക് സിനിമാ മേഖലയുമായി അടുത്ത ബന്ധമാണുള്ളത്. ഇത് മുതലാക്കിയാണ് പ്രതികൾ ഷംനയെ സമീപിച്ചത്. പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞതോടെ ഷംനയെ തട്ടിക്കൊണ്ടുപോകാനായിരുന്നു പ്രതികൾ തീരുമാനിച്ചിരുന്നത്. ഷംന പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ ഇത് പാളി. പ്രൊഡക്ഷൻ മാനേജരായ ഷാജി പട്ടിക്കരയെ പ്രതികൾ സമീപിച്ചത് സിനിമാ നിർമാതാക്കളെന്ന നിലയ്ക്കായിരുന്നു. കൂടുതൽ സിനിമാ താരങ്ങളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരവും പുറത്തുവന്നു. സംഭവത്തിൽ മുഴുവൻ പ്രതികളും പിടിയിലായി

Related Articles

Back to top button