IndiaLatest

പണപ്പെരുപ്പത്തില്‍ നേരിയ കുറവ്

“Manju”

രാജ്യത്തെ മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു. മെയ് മാസത്തിലെ 15.88 ശതമാനത്തില്‍ നിന്ന് ജൂണില്‍ 15.18 ശതമാനമായി കുറഞ്ഞതായി വാണിജ്യ വ്യവസായ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. എന്നിരുന്നാലും മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ 15-ാം മാസവും ഇരട്ട അക്കത്തില്‍ തുടരുകയാണ്. മിനറല്‍ ഓയില്‍, ഭക്ഷ്യവസ്തുക്കള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, അടിസ്ഥാന ലോഹങ്ങള്‍, രാസവസ്തുക്കള്‍, രാസ ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ പണപ്പെരുപ്പം ഉയരാന്‍ കാരണം. എണ്ണ വില കുറഞ്ഞതോടെ ഇന്ധന, ഊര്‍ജ്ജ വിഭാഗത്തില്‍, മൊത്ത വില സൂചിക മെയ് മാസത്തിലെ 40.62 ശതമാനത്തില്‍നിന്ന് ജൂണില്‍ 40.38 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, ജൂണിലെ ഭക്ഷ്യപണപ്പെരുപ്പം മുന്‍ മാസത്തെ 10.89 ശതമാനത്തില്‍ നിന്ന് 12.41 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി പണപ്പെരുപ്പം 56.36 ശതമാനത്തില്‍ നിന്ന് 56.75 ശതമാനത്തിലെത്തി. ഉല്‍പ്പാദന ചരക്ക് വിഭാഗത്തിലെ പണപ്പെരുപ്പം മെയ് മാസത്തിലെ 10.11 ശതമാനത്തില്‍ 9.19 ശതമാനമായി കുറഞ്ഞു.

Related Articles

Back to top button