IndiaLatest

വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

“Manju”

ബറേലി: കര്‍ഷക സമരത്തിനെതിരെ വിവാദ പരാമര്‍ശവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ഷക സമരത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസന്തുഷ്ടരായ പ്രതിപക്ഷ പാര്‍ട്ടികളാണെന്നായിരുന്നു യോഗിയുടെ പരാമര്‍ശം.പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ ഉപയോഗിച്ച് അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിക്കുകയാണെന്നും യോഗി ആദിത്യനാഥ് വിമര്‍ശം ഉയര്‍ത്തി. അയോധ്യയിലെ മഹത്തായ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍, അവര്‍ ക്ഷോഭത്തിലാണ്.. കാരണം പ്രധാനമന്ത്രി നരേന്ദ്രമോഡി മഹത്തായ രാമക്ഷേത്രത്തിനന്റെ നിര്‍മ്മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും, താങ്ങുവിലയില്‍ ഉറപ്പ് വേണമെന്നാണ് ആദ്യം അവര്‍ ആവശ്യപ്പെടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.

Related Articles

Back to top button