IndiaInternational

കാലാവസ്ഥാ ഉച്ചകോടി; ബൈഡന്റെ ക്ഷണം സ്വീകരിച്ച് നരേന്ദ്ര മോദി

“Manju”

ന്യൂഡൽഹി : കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 22, 23 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിക്കായുള്ള ബൈഡന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്‌തെന്നും, ക്ഷണം സ്വീകരിച്ചെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. ഉച്ചകോടിയ്ക്ക് മുന്നോടിയായി ഈ മാസം അഞ്ചിന് കാലാവസ്ഥ കാര്യങ്ങൾക്കായുള്ള അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി ജോൺ കെറി ഇന്ത്യ സന്ദർശിക്കും. സന്ദർശന വേളയിൽ വിവിധ കേന്ദ്രമന്ത്രിമാരുമായും കെറി കൂടിക്കാഴ്ച നടത്തുമെന്നും ബഗ്ഷി പറഞ്ഞു. കാലാവസ്ഥ സംരക്ഷണവുമായി ബന്ധപ്പെട്ട് ഭാവിയിൽ സംഘടിപ്പിക്കുന്ന ഉച്ചകോടികളെക്കുറിച്ചും ചർച്ച ചെയ്യുമെന്നും അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഉച്ചകോടിയിലേക്ക് ബൈഡൻ നരേന്ദ്ര മോദിയെ ക്ഷണിച്ചത്. അദ്ദേഹത്തിന് പുറമേ മറ്റ് നേതാക്കളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ കാലാവസ്ഥാ സംരക്ഷണത്തിനായി രാജ്യങ്ങൾക്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ച് വ്യക്തമാക്കണമെന്ന് ബൈഡൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

Related Articles

Back to top button