KeralaLatest

കൊച്ചിയിൽ വൻ തീപിടുത്തം

“Manju”

കൊച്ചി : ഇടപ്പള്ളി കുന്നുംപുറത്ത് നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം. താഴത്തെ നിലയിൽ തുണിക്കടയും മുകളിലെ നിലയിൽ ലോഡ്ജുമായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചു. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. കെട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരനാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്. തുടർന്ന് ഇത് വഴി വാഹനത്തിൽ പോകുകയായിരുന്നു ഒരു കെഎസ്ഇബി ഉദ്യോഗസ്ഥൻ വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

ഒരു മണിക്കൂറിനുള്ളിൽ നാലു നിലകളിലേക്കും തീപടർന്നിരുന്നു. തീ ഉയുന്നതിനിടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെടാനായി താഴേക്ക് ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും ഉടൻ സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button