KeralaLatest

മത്സ്യതൊഴിലാളികള്‍ക്ക് വാതില്‍പടിയില്‍ പട്ടയം നല്‍കും

“Manju”

കൊല്ലം; പട്ടയത്തിനായി വലയുന്ന കൊല്ലത്തെ മത്സ്യതൊഴിലാളികള്‍ക്ക് വാതില്‍പടിയില്‍ പട്ടയം നല്‍കുന്ന പദ്ധതിയുമായി മുകേഷ് എം.എല്‍.എ. റവന്യൂ മന്ത്രിക്ക് എം.എല്‍.എ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. മുകേഷ് വോട്ട് ചോദിച്ചെത്തിയപ്പോള്‍ നല്‍കിയ ഉറപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്. ചുവപ്പു നാടയിലെ കുരുക്ക് അഴിച്ചാണ് കൊല്ലം മണ്ഡലത്തിലെ പള്ളിത്തോട്ടം, കൊടിമരം മുതല്‍ മൂതാക്കര വരെയുള്ള തീരദേശ മേഖലയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള 589 കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതിന് നടപടി ആരംഭിച്ചത്.

തന്റെ നാട്ടുകാരുടെ ആവശ്യം താന്‍ റവന്യൂ മന്ത്രി കെ രാജനെ കണ്ടറിയിച്ചു. പട്ടയം നല്‍കാമെന്ന ഉറപ്പും കിട്ടിയെന്ന് മുകേഷ് എം.എല്‍.എ പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് അതാണ് സര്‍ക്കാരിന്റെ നയമെന്നും മുകേഷ് പറഞ്ഞു. നാട്ടുകാര്‍ ഇനി ഓഫീസില്‍ വരാതെ തന്നെ പട്ടയം വാതില്‍ പടിയില്‍ എത്തിക്കുമെന്ന് കൊല്ലം തഹസില്‍ദാര്‍ അറിയിച്ചു.

Related Articles

Back to top button