എറണാകുളം : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ ഗുരുചിന്തനം 2022 ‘ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നന്ദന സേറ ജോണിന് സമ്മാനം നല്കി. ഫെബ്രുവരി 22 ന് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ച് ശാന്തിഗിരി ആശ്രമം എറണാകുളം ഏരിയ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍, , പി.കെ.വേണുഗോപാലൻ, പള്ളുരുത്തി ഏരിയ അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍, ക്യാപ്റ്റൻ മോഹൻദാസ്, ശാന്തിഗിരി ഗുരുമഹിമ കോര്‍ഡിനേറ്റര്‍ അഞ്ജന സുനിൽ എന്നിവർ ചേർന്നാണ് സമ്മാനം നൽകിയത്. ആശ്രമം ബ്രാഞ്ച് കോർഡിനേറ്റർ ബ്രഹ്മചാരി അനൂപ് ടി. പി., എറണാകുളം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ പുഷ്പരാജ് ബി. എസ്., ഗോപാലകൃഷ്ണൻ, ഷൈൻ എ. എൻ., കുമാരി. കൃഷ്ണപ്രിയ എ. എസ്., കുമാരി. അഭിരാമി. ടി. പി., കുമാരി കരുണ, കുമാരി അനില എന്നിവർ പങ്കെടുത്തു.