IndiaLatest

കര്‍ഷക സമരം, യുദ്ധസമാനം

“Manju”

 

ഡല്‍ഹി വളഞ്ഞ് കര്‍ഷകര്‍. ഡല്‍ഹിയുടെ അതിര്‍ത്തി റോഡുകളില്‍ യുദ്ധസമാനമായ അന്തരീക്ഷം. ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക ഗ്രനേഡുകള്‍ എറിഞ്ഞും ജലപീരങ്കി പ്രയോഗിച്ചും കര്‍ഷകരെ തുരത്താനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. ആയിരക്കകണക്കിനു ട്രാക്ടറുകളുമായാണു കര്‍ഷകര്‍ എത്തിയിരിക്കുന്നത്. ഏതാനും ട്രാക്ടറുകളും മുന്നൂറോളം കര്‍ഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഡ്രോണ്‍ ഉപയോഗിച്ചാണു കര്‍ഷകര്‍ക്കെതിരേ കണ്ണീര്‍വാതകം പ്രയോഗിച്ചത്. ആറു മാസത്തേക്കുള്ള റേഷനും ഭക്ഷണമുണ്ടാക്കാനുള്ള പാത്രങ്ങളും ഇന്ധനവുമെല്ലാം കരുതിയാണ് കര്‍ഷകര്‍ മാര്‍ച്ചിന് എത്തിയിരിക്കുന്നത്. ഡല്‍ഹി അതിര്‍ത്തി റോഡുകളെല്ലാം അടച്ചു. ഈ പ്രദേശങ്ങളിലെ നിരോധനാജ്ഞ ലംഘിച്ചാണു കര്‍ഷകരുടെ സമരം. വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍ ഏര്‍പ്പെടുത്തണമെന്നുമാണ് പ്രധാന ആവശ്യം.

Related Articles

Back to top button