IndiaLatest

ആദ്യ പ്ലാസ്മ ബേങ്ക് ഡല്‍ഹിയില്‍ തുറന്നു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്മ ബേങ്ക് ഡല്‍ഹിയില്‍ തുറന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ബേങ്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുന്നവര്‍ മുന്നോട്ട് വരണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ഐ എല്‍ ബി എസ് ആശുപത്രിയലാണ് ആദ്യ പ്ലാസമ ബേങ്ക് ആരംഭിച്ചത്. കൊറോണ വൈറസ് ചികിത്സക്കായി പ്ലാസമ ലഭിക്കുന്നതില്‍ നിരവധി രോഗികള്‍ ബുദ്ധിമുട്ട് അനുഭവിച്ചു. ഈ നടപടി രോഗികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കും. പ്ലാസ്മ ദാനം ചെയ്യാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കെജരിവാള്‍ പറഞ്ഞു.

കൊറോണവൈറസില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കുകയും 14 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്താല്‍ ഒരാള്‍ക്ക് പ്ലാസ്മ ദാനം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 18നും 60 നും ഇടയില്‍ പ്രായമഉള്ള 50 കിലോ ഭാരത്തില്‍ കുറയാതെയുള്ള എല്ലാവര്‍ക്കും പ്ലാസ്മ നല്‍കാന്‍ കഴിയും

Related Articles

Back to top button