KeralaLatestThiruvananthapuram

നെടുമങ്ങാട് മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് പഞ്ചായത്ത് റോഡുകള്‍ക്ക് തുക വര്‍ദ്ധിപ്പിച്ച് അനുവദിച്ചു.

“Manju”

ജ്യോതിനാഥ് കെ പി
നെടുമങ്ങാട്

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഫണ്ടില്‍ നിന്ന് തദ്ദേശ ഭരണ മേഖലയിലെ വിവിധ പഞ്ചായത്ത് നഗരസഭ പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണങ്ങള്‍ക്കായി അനുവദിച്ചിരുന്ന തുക വര്‍ദ്ധിപ്പിച്ചു ഉത്തരവായി.
നെടുമങ്ങാട് നഗരസഭയിലെ തോട്ടുമുക്ക് -പുലയണിക്കോണം റോഡ് കോണ്‍ക്രീറ്റിംഗ് & സൈഡ് വാള്‍ (1 കി.മീറ്റര്‍) – 18 ലക്ഷം രൂപ എന്നത് 21 ലക്ഷം രൂപയായും, അരുവിക്കുഴി തമ്പുരാന്‍ ക്ഷേത്രം റോഡ് കോണ്‍ക്രീറ്റിംഗ് (500 മീറ്റര്‍) – 12 ലക്ഷം എന്നത് 13 ലക്ഷം രൂപയായും, വാണ്ട – വൃദ്ധസദനം റോഡ് കോണ്‍ക്രീറ്റിഗ് & സൈഡ് വാള്‍ – 12 ലക്ഷം എന്നത്22.98 ലക്ഷം രൂപയായും,മുക്കോലയ്ക്കല്‍ മരുതറ റോഡ് കോണ്‍ക്രീറ്റിംഗ് (100മീറ്റര്‍), മഞ്ച ബി.എഡ്.കോളേജ് റോഡ് റിടാറിംഗ്(200 മീറ്റര്‍) – 15ലക്ഷം എന്നത്16 ലക്ഷം രൂപയായും,വേടരുകോണം – നരിക്കല്‍ റോഡ് റീടാറിംഗ് – 18 ലക്ഷം എന്നത് 24.5 ലക്ഷം രൂപയായും,മുക്കോലയ്ക്കല്‍ -ഭഗവതിപുരം – പറണ്ടോട് റോഡ് റീ ടാറിംഗ് &കോണ്‍ക്രീറ്റിംഗ് – 20 ലക്ഷം എന്നത് 23 ലക്ഷം രൂപയായും മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍വാരം -ഇടുപടിക്കല്‍ പാറയ്ക്കല്‍ റോഡ് കോണ്‍ക്രീറ്റിംഗ് – 15ലക്ഷം എന്നത് 20 ലക്ഷം രൂപയായും, കള്ളിക്കാട് വാളയത്ത് – നന്നാട്ടുകാവ് റോഡ് കോണ്‍ക്രീറ്റിംഗ് – 12ലക്ഷം എന്നത് 40 ലക്ഷം രൂപയായും, ലക്ഷമിപുരം -കമുകിന്‍കുഴി റോഡ് കോണ്‍ക്രീറ്റിംഗ് -12 ലക്ഷം എന്നത് 15 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു.
പ്രസ്തുത പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ.C ദിവാകരൻ അറിയിച്ചു.

Related Articles

Back to top button