InternationalLatest

ഡൊണാള്‍ഡ് ട്രംപിന്റെ മകന്റെ പെണ്‍സുഹൃത്തിന് കൊവിഡ്;

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂത്തമകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ പെണ്‍സുഹൃത്ത് കിംബര്‍ലി ഗില്‍ഫോയിലെക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 വയസുകാരിയായ കിംബര്‍ലി ഫോക്‌സ് ന്യൂസിലെ മുന്‍ അവതാരികയുമാണ്. അമേരിക്കന്‍ പ്രസിഡന്റുമായി അടുത്ത ബന്ധം വരുന്നവരില്‍ നടത്തിയ ടെസ്‌റ്റിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ ഐസൊലേറ്റ് ചെയ്‌ത് ഇവര്‍ക്കുള‌ള ചികിത്സ ആരംഭിച്ചു. കിംബര്‍ലിക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും രോഗ ചികിത്സ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന് പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. അമേരിക്കന്‍ പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്നവരില്‍ രോഗം ബാധിക്കുന്ന മൂന്നാമത്തെ ആളായി മാറി കിംബര്‍ലി. ഇതുവരെ അമേരിക്കയില്‍ 1,30,000 പേരോളം കൊവിഡ് രോഗം ബാധിച്ച്‌ മരണപ്പെട്ടു കഴിഞ്ഞു.

Related Articles

Back to top button