KeralaLatest

ഗെയിം കളിച്ച്‌​ 17കാരന്‍ നഷ്​ടപ്പെടുത്തിയത്​ 16 ലക്ഷം

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: പബ്​ജിയില്‍ നടത്തിയ ഇടപാടുകളിലൂടെ 17കാരന്‍ നഷ്​ടപ്പെടുത്തിയത്​ രക്ഷിതാക്കളുടെ 16 ലക്ഷം രൂപ. ആപ്പിനുള്ളില്‍ വിവിധ സാധനങ്ങള്‍ വാങ്ങുന്നതിനായാണ്​ ഇത്രയും തുക ചെലവഴിച്ചത്​. ഗെയിം കോസ്​മെറ്റിക്​ സാധനങ്ങള്‍, പീരങ്കികള്‍, ടൂര്‍ണമെന്റിനുള്ള പാസുകള്‍, വെടിയുണ്ടകള്‍ എന്നിവയാണ്​ വാങ്ങിയത്​. പിതാവിന്‍െറ ആശുപത്രി ചെലവിനായി നീക്കിവെച്ച തുകയാണ്​ പഞ്ചാബിലെ ഖാഗര്‍ സ്വദേശിയായ 17കാരന്‍ നഷ്​ടപ്പെടുത്തിയത്​.

ലോക്​ഡൗണിനിടെ ഓണ്‍ലൈന്‍ പഠനത്തിനായാണ്​ കുട്ടിക്ക്​ രക്ഷിതാക്കള്‍ മൊബൈല്‍ നല്‍കിയത്​. ഫോണി​ല്‍ കുട്ടിയുടെ പിതാവിന്‍െറ ബാങ്ക്​ അൗക്കൗണ്ട്​ വിവരങ്ങളുണ്ടായിരുന്നു. ഇത് ഇത്​ ഉപയോഗിച്ചാണ്​ ഇടപാട്​ നടത്തിയത്​. ഒരു മാസത്തിനിടെ നടത്തിയ ഇൻ-ഗെയിം ട്രാൻസാക്ഷനുകളിലാണ്​ ഇത്രയും തുക നഷ്​ടമായത്​.

ബാങ്കിൽ നിന്ന്​ തുക പിൻവലിക്കു​മ്പോൾ മൊബൈലിലേക്ക്​ വന്ന മെസേജുകളെല്ലാം കുട്ടി ഡിലീറ്റ്​ ചെയ്യുകയായിരുന്നു. അമ്മയുടെ ബാങ്ക്​ അക്കൗണ്ടിലുണ്ടായിരുന്ന പണവും ഇത്തരത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപയോഗിച്ചു. പിന്നീട്​ അക്കൗണ്ടിൽ സീറോ ബാലൻസ്​ ആയതിനെ തുടർന്നാണ്​ രക്ഷിതാക്കൾ വിവരമറിയുന്നത്​.

സംഭവമറിഞ്ഞതിന്​ പിന്നാലെ കുട്ടിയെ രക്ഷിതാക്കൾ സ്​കൂട്ടർ റിപ്പയറിങ്​ കടയിൽ ജോലിക്ക്​ വിട്ടു. അവനെ സുഖമായി വീട്ടിലിരിക്കാൻ ഞാൻ അനുവദിക്കില്ല. അതുകൊണ്ടാണ്​ മകൻ സ്​കൂട്ടർ റിപ്പയറിങ്​ ഷോപ്പിൽ ജോലി​ക്കയച്ചത്​. പണമുണ്ടാക്കുന്നതിൻെറ ബുദ്ധിമുട്ട്​ അവൻ തിരിച്ചറിയ​ട്ടെ. മകൻെറ ഭാവി പഠനത്തിനായി ശേഖരിച്ച പണമാണ്​ അവൻ ഗെയിം കളിച്ച്​ നശിപ്പിച്ചത്​. ഇനിയെന്താവുമെന്ന്​ തനിക്കറിയില്ലെന്നും കുട്ടിയുടെ പിതാവ്​ പറഞ്ഞു.

Related Articles

Back to top button