KeralaKozhikodeLatest

വടകര പതിയാരക്കരയിലെ പുറ്റാറത്ത് മലയില്‍ റെയ്ഡ്; 120 ലിറ്റര്‍ വാഷ് പിടികൂടി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: പതിയാരക്കര പുറ്റാറത്ത് മലയില്‍ എക്‌സൈസ് റെയ്ഡില്‍ 120 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. എക്‌സൈസ് റെയ്ഞ്ച് ഒഫിസിലെ പ്രിവന്റീവ് ഒഫിസര്‍ പ്രമോദ് പൂളിക്കൂലും പാര്‍ട്ടിയും നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്. പൊന്തക്കാടിനുള്ളില്‍ സുക്ഷിച്ചുവച്ചിരിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജയന്‍ കെ.കെ, സന്ദീപ് സി.വി, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Check Also
Close
  • ……
Back to top button