ചൈനയില്‍ ടിബറ്റന്‍ വിമാനത്തിനു തീപിടിച്ചു
ബീജിങ്: ചൈനയിലെ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ ടിബറ്റന്‍ എയര്‍ലൈന്‍സ് വിമാനത്തിനു തീപിടിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. ചിലര്‍ക്കു നിസ്സാര പരിക്കേറ്റു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.
At about 8 o'clock this morning, a passenger plane( Tibet Airlines AV9833) from Chongqing to Lhasa rushed out of the runway and caught fire at Chongqing Airport.
Airbus A319-115. 🙏🙏🙏 pic.twitter.com/futBsoot1h— Sharing travel (@lsjngs) May 12, 2022
മാര്‍ച്ചില്‍ ചൈനയിലെ കുന്‍മിങ്ങില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീണ് 132 യാത്രക്കാര്‍ മരിച്ചിരുന്നു.