InternationalLatest

സ്വാതന്ത്ര്യ ദിനാശംസ അറിയിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് ട്രംപ്

“Manju”

സിന്ധുമോള്‍ ആര്‍

വാഷിങ്ടണ്‍: അമേരിക്കയുടെ 244ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് നന്ദി അറിയിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നന്ദി സുഹൃത്തേ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ജൂലൈ നാലിനാണ് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം. 244ാമത് സ്വാതന്ത്ര്യദിനത്തില്‍ ഡൊണാള്‍ഡ് ട്രംപിനെയും യുഎസിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെങ്ങളെന്ന നിലക്ക് ഈ ദിനത്തില്‍ നമ്മള്‍ സ്വാതന്ത്ര്യത്തെയും, മാനുഷിക പ്രയത്നങ്ങളെയും പരിപോഷിപ്പിക്കുമെന്നായിരുന്നു മോദിയുടെ ആശംസ. ഇതിന് പിന്നാലെ ട്രംപും നന്ദി അറിയിച്ച്‌ ട്വീറ്റ് ചെയ്യുകയായിരുന്നു.

Related Articles

Back to top button