KannurKeralaLatest

വീടിന്റെ താക്കോൽ ദാനം CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു.

“Manju”

 

കേരള മുനിസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് കൊളക്കാട് മച്ചുകുഴി ജിഷാ – സണ്ണി ദമ്പതികൾക്ക് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം CPI(M) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ നിർവഹിച്ചു. യൂണിയൻ കണ്ണൂർ ജില്ലയിൽ നിർമ്മിച്ച് നൽകുന്ന നാല് വീടുകളിൽ രണ്ടാമത്തേത് ആണിത് . ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വി.ജി പദ്മനാഭൻ,അഡ്വ.എം രാജൻ, ആന്റണി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ആർ.സ്മിത, കെ.ശ്രീജിത്ത്, ജില്ലാ സെക്രട്ടറി കെ.സുധീർ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Back to top button