IndiaLatest

ഹൃദയാഘാതം; നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

“Manju”
ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ വിക്ര (56) മിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വിക്രമിനെ പ്രവേശിപ്പിച്ചതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
വൈകുന്നേരം ആറ് മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടക്കാനിരിക്കെയാണ് വിക്രമിന്റെ ആരോഗ്യനില വഷളായത്.
വിക്രം ചിയാന്‍ വിക്രം എന്നും അറിയപ്പെടുന്ന താരത്തിന്റെ യഥാര്‍ഥ പേര് കെന്നഡി ജോണ്‍ വിക്ടര്‍ എന്നാണ്. തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, 2004-ല്‍ തമിഴ്നാട് സര്‍കാരിന്റെ കലൈമാമണി അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button