InternationalLatest

ലോകകപ്പിന് ഇന്ന് തുടക്കം

“Manju”

ട്വന്റി20 ലോകകപ്പിന് ഇന്ന് ഔദ്യോഗികമായി തുടക്കം. പ്രമുഖര്‍ മത്സരിക്കുന്ന സൂപ്പര്‍ 12ലേക്ക് കടക്കുന്നതിനുള്ള യോഗ്യതാ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയയും ആതിഥേയരായ ഒമാനും ആണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം.ഇന്നത്തെ രണ്ടാമത്തെ കളിയില്‍ സ്‌കോട്ട്ലാന്‍ഡിനെ കരുത്തരായ ബംഗ്ലാദേശ് നേരിടും. ഇന്നത്തെ രണ്ട് യോഗ്യതാ മത്സരവും ഒമാനിലാണ്

Related Articles

Back to top button