KeralaLatestThiruvananthapuram

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവുകള്‍ പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ പ്രവര്‍ത്തിക്കാം

“Manju”

 

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം തടയുന്നതിനായി കോര്‍പ്പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാല്‍, പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കന്നുകാലിത്തീറ്റ, വെറ്ററിനറി മരുന്നുകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ 7 മുതല്‍ 11 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കാം. സാമൂഹിക അകലം, മാസ്‌ക്ക് ധരിക്കല്‍ എന്നിവ കര്‍ശനമായും പാലിക്കണം.

ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങള്‍ അത്യാവശ്യം ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വേണം പ്രവര്‍ത്തിക്കാന്‍. ഇവര്‍ക്ക് ജോലിക്കെത്താന്‍ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കണം. യാത്ര ചെയ്യുന്നവര്‍ ഈ രേഖയും ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡും കൈവശം കരുതണം. ടെക്നോപാര്‍ക്കില്‍ അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍ യാത്രാപാസിനായി സിഇഒ മുഖേന എഡിഎമ്മിന് അപേക്ഷ സമര്‍പ്പിക്കണം.
കന്നുകാലി, കോഴി ഫാമുകള്‍, എഫ്സിഐ-സിവില്‍ സപ്ലൈസ് വെയര്‍ ഹൗസുകള്‍ എന്നിവ പരമാവധി ജീവനക്കാരെ കുറച്ചു പ്രവര്‍ത്തിക്കണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കുറഞ്ഞത് 10 ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ കുടുംബശ്രീക്കു നിര്‍ദേശം നല്‍കി. വീടുകളില്‍ ഒറ്റയ്ക്കു താമസിക്കുന്ന 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, കാന്റീന്‍ സൗകര്യമില്ലാതെ ഹോട്ടല്‍/ലോഡ്ജുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് ജനകീയ ഹോട്ടല്‍ വഴി ഭക്ഷണം എത്തിച്ചുനല്‍കും.ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷണപ്പൊതികള്‍ മാത്രമേ ലഭിക്കുകയുള്ളു. ഭക്ഷണം ആവശ്യമുള്ളവര്‍ 9061917457, 8921663642, 9400939914, 9020078480, 7012389098 എന്നീ നമ്ബരുകളില്‍ രാവിലെ 8 മണിക്ക് മുന്‍പ് ബന്ധപ്പെടണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button