KeralaLatest

“അത്തച്ചമയം” ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.

“Manju”

കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് തിരുവനന്തപുരം പി എം ജി ഹെഡ് ഓഫീസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അത്തച്ചമയംഓണാഘോഷ പരിപാടി പ്രശസ്ത
ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്തു.സ്വാമി സുരേശ്വരാനന്ദ ,സെക്രട്ടറി, ശിവഗിരി മഠം ശാഖ നീലേശ്വരം,ലിജിൻ എൽ ആർ, ലാൽജികുമാർ ഡോ ബീനാക്യഷ്ണൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തുടർന്ന് എല്ലാ പേരും ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഗാനം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ആലപിച്ചു. വൻ കരഘോഷത്തോടെയാണ് ഗാനത്തെ വരവേറ്റത്. കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മത്സരവിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. എല്ലാവർക്കുംഓണക്കിറ്റ് വിതരണം ചെയ്തു. വിഭവസമൃദ്ധമായ ഓണം സദ്യ ഒരുക്കിയിരുന്നു.

Related Articles

Back to top button