KeralaLatest

അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ചാക്ക് റേഷനരി പിടിച്ചെടുത്തു

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം: പുന്തലത്താഴത്തെ വീട്ടില്‍ അനധികൃത വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 42 ചാക്ക് റേഷനരി കിളികൊല്ലൂര്‍ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമ കിളികൊല്ലൂര്‍ പുന്തലത്താഴം കട്ടവിള റാഷിദ് മന്‍സിലില്‍ റഹീമിനെ (54) കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വീടിനുള്ളിലും സമീപത്തെ ഷെഡിലുമായിട്ടായിരുന്നു വെള്ള, റോസ് ഇനത്തില്‍പ്പെട്ട അരി സൂക്ഷിച്ചിരുന്നത്. ഇലക്‌ട്രോണിക് ത്രാസും ഇവിടെ നിന്ന് പിടിച്ചെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ആര്‍. ജയകുമാര്‍,കിളികൊല്ലൂര്‍ എസ്.ഐ ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധ. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ വിളിച്ച്‌ വരുത്തിയാണ് പിടിച്ചെടുത്തത് റേഷനരിയാണെന്ന് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് റഹീമിന് റേഷന്‍ ധാന്യങ്ങള്‍ ലഭിച്ചതെന്ന് കണ്ടെത്താനായില്ല. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം കൊല്ലം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റേഷന്‍ ധാന്യങ്ങള്‍ പിടിച്ചെടുത്തെങ്കിലും എവിടെ നിന്നാണ് റേഷന്‍ കടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ റഹീമിനെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button