KeralaLatest

മുയിപ്പോത്ത് തണ്ണീര്‍ത്തടം നികത്തി; പ്രതിഷേധവുമായി ബിജെപി

“Manju”

 

വടകര : തിരുവള്ളൂർ മുയിപ്പോത്ത് ടൗണില്‍ തണ്ണീര്‍ത്തടം നികത്തിയത് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സഹായത്തോടെയാണ് സ്ഥലം നികത്തലെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. നീര്‍ച്ചാലും ഡേറ്റാബാങ്കില്‍ ഉള്‍പ്പെടുത്തിയ കുളവുമാണ് നികത്തിയതെന്നും സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ കെ. അനൂപ്, ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എം. ഷിബി, വൈസ് പ്രസിഡന്റ് രാജേഷ്, രജീഷ് കണ്ടോത്ത്, ഒ.ബി.സി. മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പി.പി. അശോകന്‍, അനീഷ് പാറക്കണ്ടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button